ജോ​സ്ഗി​രി​യി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക്് മ​റി​ഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Monday, October 3, 2022 12:45 AM IST
ചെ​റു​പു​ഴ: ജോ​സ്ഗി​രി തി​രു​നെ​റ്റി​യി​ൽ നി​ന്നും ജീ​പ്പ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു അ​പ​ക​ടം. മീ​ന്തു​ള്ളി​യി​ൽ നി​ന്ന് ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല് കാ​ണാ​ൻ വ​ന്ന​വ​രെ കൊ​ണ്ടു​വ​ന്ന ജീ​പ്പാ​ണ് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. ജീ​പ്പി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഡ്രൈ​വ​ർ മീ​ന്തു​ള്ളി സ്വ​ദേ​ശി മു​ര​ളി​ക്ക് പ​രി​ക്കേ​റ്റു.