തൊ​ഴി​ലു​റ​പ്പി​ൽ ക്ര​മ​ക്കേ​ട്; ന​ട​പ​ടി​യു​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത്
Sunday, October 2, 2022 12:34 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച​വ​രെ​ക്കൊ​ണ്ട് തു​ക തി​രി​ച്ച​ട​പ്പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ അ​റി​യി​ച്ചു.

ഒ​രേ​സ​മ​യം ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​ക്കൊ​ണ്ടാ​ണ് തു​ക തി​രി​കെ അ​ട​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്ന​ത്.

കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യാ​ത്ത മൂ​ന്നു മേ​റ്റു​മാ​രെ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.