ജ​ന​ബോ​ധ​ൻ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 1, 2022 12:38 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രേ അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം പ്ര​സ്ഥാ​ന​ത്തി​ന്‍റേ​യും കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ സ​ങ്കേ​തം അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭിമു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ക​ലാ​ജാ​ഥ​യ്ക്ക് ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത്രേ​സ്യാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ന​സീ​മ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​സ​ഫി​ന, ജാ​ഥാ ലീ​ഡ​ർ കെ. ​ശാ​ന്ത ശി​വ​ൻ, കെ.​സ​ലാ​ഹു​ദ്ദീ​ൻ, സി.​അ​ബു, ആ​ശ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ദാ​മോ​ദ​ര​ൻ, എം.​പി. മോ​ഹ​ന​ൻ, ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, വി.​സ​തി, അ​ഭി​ലാ​ഷ് പ്രാ​പ്പൊ​യി​ൽ, സൗ​മ്യ ഇ​സ​ബെ​ൽ, കെ.​ബി​ജു, കെ.​പി.​ലി​ഷ, പി.​സു​മ​യ്യ, ന​സീ​മ ഖാ​ദ​ർ, ജി​മ്മി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ൾ ല​ഘു​നാ​ട​കം, സം​ഗീ​ത​ശി​ല്പം, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യും അ​വ​ത​രി​പ്പി​ച്ചു.