നെ​ല്ലി​ക്കു​റ്റി​യി​ൽ ഗാ​ന്ധിസ്മൃ​തി സ​ന്ദേ​ശ​യാ​ത്ര ഇ​ന്ന്
Saturday, October 1, 2022 12:38 AM IST
നെ​ല്ലി​ക്കു​റ്റി: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി സ്മൃ​തി സ​ന്ദേ​ശ യാ​ത്ര​യും ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ​ത​ല ബെ​സ്റ്റ് പി​ടി​എ അ​നു​മോ​ദ​ന സ​ദ​സും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​നെ​ല്ലി​ക്കു​റ്റി കേ​ര​ളോ​ദ​യം വാ​യ​ന​ശാ​ല​യി​ൽ ഗാ​ന്ധി ക്വി​സ് മ​ത്സ​രം ആ​രം​ഭി​ക്കും.
10.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​മോ​ദ​ന സ​ദ​സും തു​ട​ർ​ന്ന് ഗാ​ന്ധി സ്മൃ​തി സ​ന്ദേ​ശ യാ​ത്ര​യും ത​ല​ശേ​രി അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ല്ലി​ക്കു​റ്റി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന സ​ന്ദേ​ശ യാ​ത്ര ചെ​റി​യ അ​രീ​ക്ക​മ​ല, ഏ​റ്റു​പാ​റ, ച​ളി​മ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പൂ​പ്പ​റ​മ്പി​ൽ സ​മാ​പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മി​നി ഷൈ​ബി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ, ഇ​രി​ക്കൂ​ർ എ​ഇ​ഒ ഗി​രീ​ഷ് മോ​ഹ​ൻ, സീ​നി​യ​ർ സൂ​പ്ര​ണ്ട് മ​നി​യേ​രി വി​നോ​ദ് കു​മാ​ർ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ കാ​രാ​മ​യി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.