ആറളത്തെ വന്യജീവി ആക്രമണം: സി​പി​എം മാ​ർ​ച്ച് നടത്തി
Saturday, October 1, 2022 12:36 AM IST
ഇ​രി​ട്ടി: വ​ന്യ​ജീ​വി ആക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന്‌ ആ​റ​ളം ഫാ​മി​നെ ര​ക്ഷി​ക്കു​ക, ആ​ന​മ​തി​ൽ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി ആ​റ​ളം വൈ​ൽ​ഡ്‌ ലൈ​ഫ്‌ വാ​ർ​ഡ​ന്‍റെ ഇ​രി​ട്ടി ഓ​ഫീ​സിലേ​ക്ക്‌ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.
ആ​ദി​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന്‌ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ത്‌ മ​നു​ഷ്യ​ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ വി​ഷ​യ​മാ​ണ്‌. ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
വൈ​ൽ​ഡ്‌ ലൈ​ഫ്‌ വാ​ർ​ഡ​ൻ ഓ​ഫീ​സ്‌ പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ പോ​ലീ​സ്‌ ത​ട​ഞ്ഞു. ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​പു​രു​ഷോ​ത്ത​മ​ൻ, കെ. ​ശ്രീ​ധ​ര​ൻ, കെ. ​മോ​ഹ​ന​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.