പെ​ട്ടി​ക്ക​ട തീ​വ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Friday, September 30, 2022 12:54 AM IST
പ​രി​യാ​രം: പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട തീ​വ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ക​ട​ന്ന​പ്പ​ള്ളി​യി​ലെ സി.​രാ​മ​ച​ന്ദ്ര​ന്‍റെ പെ​ട്ടി​ക്ക​ട​യാ​ണ് വ്യാ​ഴാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യോ​ടെ ക​ത്തി ന​ശി​ച്ച​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്‍​വ​ശ​ത്ത് ദേ​ശീ​യ പാ​ത​യോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്ടി​ക്ക​ട​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.
സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ള്‍, ലു​ങ്കി, തോ​ര്‍​ത്തു​ക​ള്‍, കു​ട​ക​ള്‍ തു​ട​ങ്ങി​യ​വ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ക​ട​യി​ലെ മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് ക​ട​യ്ക്ക് തീ​പി​ടി​ച്ച വി​വ​ര​മ​റി​ഞ്ഞ​തെ​ന്ന് രാ​മ​ച​ന്ദ്ര​ന്‍ പ​റ​യു​ന്നു.
ഉ​ട​ന്‍ പ​രി​യാ​രം പോ​ലി​സി​ലും തു​ട​ര്‍​ന്ന് അ​ഗ്‌​നി ര​ക്ഷാ​നി​ല​യ​ത്തി​ലും വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ അ​ഗ്‌​നി ര​ക്ഷാ സേ​ന​യും പ​രി​യാ​രം പോ​ലി​സും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. അ​ടു​ത്ത​ടു​ത്ത് പെ​ട്ടി​ക്ക​ട​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ തീ ​പ​ട​രു​ന്ന​ത് ത​ടാ​ന്‍ സാ​ധി​ച്ചു. അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പ​രി​യാ​രം പോ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.