സാ​ന്ത്വ​നം ഡ​യാ​ലി​സി​സ് പ​ദ്ധ​തി നാ​ളെ മു​ത​ൽ
Friday, September 30, 2022 12:54 AM IST
ഇ​രി​ട്ടി: ശ്രീ​ക​ണ്ഠ​പു​രം സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന സാ​ന്ത്വ​നം ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. രാ​വി​ലെ പ​ത്തി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ബി​നു പൈ​ന്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
2015ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​മ​ല ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ പ്ര​തി​മാ​സം ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ള്‍​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. 15 മെ​ഷീ​നു​ക​ളും ഒ​രു നെ​ഫ്രോ​ള​ജി​സ്റ്റി​ന്‍റെ പൂ​ര്‍​ണ മേ​ല്‍​നോ​ട്ട​വും യൂ​ണി​റ്റി​ലു​ണ്ട്. ശ്രീ​ക​ണ്ഠ​പു​ര​ത്ത് സി​എ​സ്ടി വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള വി​വി​ധ തൊ​ഴി​ല്‍​സം​രം​ഭ​ങ്ങ​ള്‍, ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ള്‍, നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ​സ​ഹാ​യ​ങ്ങ​ള്‍ എ​ന്നി​വ​യും സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.
അ​മ​ല ആ​ശു​പ​ത്രി​യും സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റും ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി മ​ല​യോ​ര​മേ​ഖ​ല​യി​ലെ നി​ര്‍​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്ന് മാ​ത്യു കു​ന്ന​പ്പ​ള്ളി, ഫാ. ​ബി​നു പൈ​ന്പി​ള്ളി​ൽ, ബി​ജു മ​ണി​ക്ക​ത്താ​ൻ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.