ല​ഹ​രി​ക്കെ​തി​രേ കൂ​ട്ട​യോ​ട്ട​വും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി
Friday, September 30, 2022 12:53 AM IST
കു​ടി​യാ​ന്മ​ല: കേ​ര​ളാ പോ​ലീ​സ്, കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ്, മേ​രി ക്യൂ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കു​ടി​യാ​ന്മ​ല ടൗ​ണി​ൽ ഫ്ലാ​ഷ് മോ​ബും കൂ​ട്ട​യോ​ട്ട​വും ന​ട​ത്തി.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സ് ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും കു​ടി​യാ​ൻ​മ​ല പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സു​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
മേ​രി ക്യൂ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ​ഫ് ആ​ന​ചാ​രി​യി​ൽ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജോ​യ് ജോ​ൺ കു​റി​ച്ചേ​ൽ, സാ​ലു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.. ജി​മ്മി ആ​യി​ത്ത​മ​റ്റം, ജോ​യി​ച്ച​ൻ കി​ഴ​ക്ക​യി​ൽ, പോ​ൾ മ​ഞ്ച​പ്പി​ള്ളി​ൽ, ബി​ജു കി​ഴ​ക്ക​യി​ൽ, കെ.​കെ.​ഗോ​പാ​ല​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.