ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശയാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം
Friday, September 30, 2022 12:53 AM IST
പ​യ്യാ​വൂ​ർ: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ സ​ങ്കേ​തം അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ക​ലാ​ജാ​ഥ​യ്ക്ക് പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഫാ. ​ജ​യ്സ​ൺ പ​ള്ളി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത്രേ​സ്യാ​മ്മ മാ​ത്യു, ജാ​ഥ ലീ​ഡ​ർ ആ​ശ്ര​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത ശി​വ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ഞ്ജ ചൊ​ല്ലി കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ റ​ജി​മോ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു മു​പ്രാ​പ്പ​ള്ളി​ൽ, ആ​ശ്ര​യ ജി​ല്ലാ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ പാ​നൂ​ർ , ട്ര​ഷ​റ​ർ ല​ക്ഷി ആ​ന​ന്ദ്, ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, സ​ത്യ​ൻ കോ​റോ​ത്ത്, അ​ഭി​ലാ​ഷ് പ്രാ​പ്പൊ​യി​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ വാ​ഴ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഘു​നാ​ട​കം, സം​ഗീ​ത​ശി​ല്പം, ഫ്ലാ​ഷ് മോ​വ് എ​ന്നി​വ അ​ര​ങ്ങേ​റി. ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​സു​ദേ​വ​ൻ മ​ഴു​വ​ൻ ചേ​രി​യും , ആ​ല​ക്കോ​ട് പി.​ആ​ർ. രാ​മ​വ​ർ​മ്മ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ പി.​ടി. സു​രേ​ഷ് ബാ​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വി​ൽ നൽ കിയ സ്വീ​ക​ര​ണം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി റ​വ.ഡോ. മാ​ണി മേ​ൽ​വെ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​വി​യോ ക​രി​ങ്ങ​ട​യി​ൽ, ബി​വി​ജെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ക്ക​റി​യാ​സ് ഏ​ബ്ര​ഹാം, ആ​ശ്ര​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ദാ​മോ​ദ​ര​ൻ, കോ​ർ​ഡി​നേ​റ്റ​ർ വി.​വി. സ​തി, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ വി.​എ​സ്. മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.