സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ യുവാവ് പി​ടി​യി​ൽ
Friday, September 30, 2022 12:52 AM IST
ക​ണ്ണൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി ഇ.​ഷാ​നി​ൽ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ണ്ണൂ​ർ പു​തി​യ സ്റ്റാ​ൻ​ഡി​ലെ ഒ​രു വ​സ്ത്രാ​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​സ്ത്രാ​ല​യ​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ യു​വാ​വി​നെ കു​റ​ച്ചു​നാ​ളു​ക​ളാ​യി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​യാ​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത് ബ​ർ​ണ​ശേ​രി സ്വ​ദേ​ശി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തെ​ന്ന് ഷാ​നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ലോ​ക്കേ​ഷ​ൻ അ​യ​ച്ച് ന​ൽ​കും. ആ ​ഭാ​ഗ​ത്ത് ഇ​വ​ർ ഒ​രു പൊ​തി​കൊ​ണ്ടു​ചെ​ന്നു​വ​യ്ക്കു​ക​യും ഈ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ഇ​ട​പാ​ടു​കാ​ർ​ക്ക് വ്യ​ക്ത​മാ​യ അ​ട​യാ​ള​വും ന​ൽ​കും. ‌ഓ​രോ ഇ​ട​പാ​ടി​ലും വ്യ​ത്യ​സ്ത ലൊ​ക്കേ​ഷ​നാ​യി​രി​ക്കും അ​യ​ച്ചു​ന​ൽ​കു​ക. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കാ​റു​ണ്ട്. പ്ര​തി​യു​ടെ ഫോ​ണി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും വ​ലി​യ​തോ​തി​ലു​ള്ള പ​ണം ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.