മൂ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ
Friday, September 30, 2022 12:52 AM IST
മ​ട്ട​ന്നൂ​ർ: ഹ​ർ​ത്താ​ൽ​ദി​ന​ത്തി​ലെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ.
ഉ​ളി​യി​ൽ, ന​ടു​വ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഫ്‌​വാ​ൻ, സ​ത്താ​ർ, സ​ജീ​ർ എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ രാ​വി​ലെ ഉ​ളി​യി​ലി​ൽ വ​ച്ച് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് പു​ന്നാ​ട്ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നു​നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ലാ​ണ് സ​ഫ്‌​വാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടു​വ​നാ​ട് വ​ച്ച് പോ​ലീ​സി​നു​നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് സ​ത്താ​ർ, സ​ജീ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ചാ​വ​ശേ​രി 21-ാം മൈ​ലി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൂ​ന്നു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ഴ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.