തീ​വ്ര സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ഗ്രാ​മ​ത​ല ക്യാ​മ്പി​നും നാ​ളെ തു​ട​ക്കം
Friday, September 30, 2022 12:52 AM IST
ക​ണ്ണൂ​ർ: ലോ​ക സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​വ്ര സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഗ്രാ​മ​ത​ല സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളും ന​ട​ത്തു​ന്നു. ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന പ​രി​പാ​ടി മ​ല​ബാ​റി​ലെ 40 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 4000 സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ്ര​സ്റ്റ് കാ​ൻ​സ​ർ ബ്രി​ഗേ​ഡ് പ​ദ്ധ​തി ഇ​തി​ന​കം ഏ​ഴു ല​ക്ഷം സ്ത്രീ​ക​ളെ ഗു​ണ​കാം​ക്ഷി​ക​ളാ​ക്കി​യ​താ​യും ഇ​തി​ൽ154 സ്ത്രീ​ക​ളെ സ്ത​നാ​ർ​ബു​ദ​ത്തി​ൽ​നി​ന്നും മോ​ചി​പ്പി​ച്ച​താ​യും സൊ​സൈ​റ്റി അ​റി​യി​ച്ചു. പ്ര​തി​വ​ർ​ഷം 87,600 സ്തീ​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ചു മ​രി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം പു​തു​താ​യി കാ​ൻ​സ​ർ ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം 1,62,000 ആ​ണ്. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി സ​ബ് ക​ള​ക്‌​ട​ർ അ​നു​കു​മാ​രി നി​ർ​വ​ഹി​ക്കും. മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ പ്ര​സി​ഡ​ന്‍റ് ഡി. ​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.