ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Thursday, September 29, 2022 10:59 PM IST
ചെ​റു​പു​ഴ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ൽ​ക്കൊ​ത്ത സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, ഭാ​ര്യ രൂ​പ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യു​ന്ന​ത്.

പാ​ടി​യോ​ട്ടു​ചാ​ൽ വ​യ​ക്ക​ര​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പു പൈ​പ്പി​ൽ സാ​രി കെ​ട്ടി​യാ​ണ് മ​രി​ച്ച​ത്. നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യാ​ണ് രാ​ഹു​ൽ.

ചെ​റു​പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.