ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Thursday, September 29, 2022 12:43 AM IST
പു​ലി​ക്കു​രു​മ്പ: സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ, കു​ടി​യാ​ന്മ​ല പോ​ലീ​സ്, ആ​ല​ക്കോ​ട് എ​ക്സൈ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മ​ണ്ട​ളം ടൗ​ണി​ൽ നി​ന്ന് പു​ലി​ക്കു​രു​മ്പ ടൗ​ണി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. മ​ണ്ട​ളം ടൗ​ണി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ മാ​നേ​ജ​രും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ഫി​ലി​പ് ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ. ജോ​സ​ഫ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി​ൽ കൂ​ട്ട​യോ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കു​ടി​യാ​ന്മ​ല എ​സ്ഐ വി.​ജെ. ജോ​സ്, ന​ടു​വി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​മ​നോ​ജ്, ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ആ​ലി​ല​ക്കു​ഴി​യി​ൽ, വാ​ർ​ഡ് മെം​ബ​ർ ഷി​ജി കൊ​ല്ലി​യി​ൽ, പു​ലി​ക്കു​രു​മ്പ യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് വ​ർ​ഗീ​സ്, സ​ണ്ണി കു​ള​ക്കാ​ട്ട്, ബേ​ബി വേ​ലി​ക്ക​ക​ത്ത്, രാ​ജു ജോ​സ​ഫ്, ഗി​രീ​ഷ് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.