ക്ലാ​സ് മു​റി​യി​ൽ നി​ന്ന് സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക്
Wednesday, September 28, 2022 1:00 AM IST
മ​ണി​ക്ക​ട​വ്: മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്വാ​ശ്ര​യ ശീ​ല​വും സം​ര​ംഭ​ക​ത്വ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളി​ലെ എ​ന്‍റർ​പ്ര​ണ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ക്ല​ബ് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് മി​ത​മാ​യ വി​ല​ക്ക് സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്നതി​നാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി. സം​ര​ഭ​ക​ത്വ ക്ല​ബ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി​സ് ജോ​സ്, പി. ​എ.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു . സോ​പ്പ്, ക്ലീ​നിം​ഗ് ലോ​ഷ​ൻ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ക വ​ഴി തി​യ​റി ക്ലാ​സു​ക​ൾ​ക്ക​പ്പു​റം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ ചെ​യ്ത് സ്വ​ന്തം ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന സ്വാ​ശ്ര​യ സം​സ്കാ​രം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നും, പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു വേ​ണ്ട പ​രി​ശീ​ല​നം, ബ​ദ​ൽ ജീ​വി​ത പ​ഠ​ന​കേ​ന്ദ്രം ചാ​ല​ക്കു​ടി ഡ​യ​റ​ക്ട​ർ പ്ര​ഫ. വ​ർ​ഗീ​സ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി.