ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Wednesday, September 28, 2022 1:00 AM IST
വെ​ളി​മാ​നം: വൈ​സ് മെ​ൻ ക്ല​ബ്‌ കീ​ഴ്പ​ള​ളി​യു​ടെ​യും, വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ കോ​ഴി​ക്കോ​ട് പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് അ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ത​ല​മു​റ ഏ​തു കാ​ര്യ​വും ഗൂ​ഗി​ൾ സെ​ർ​ച്ച്‌ ചെ​യ്താ​ൽ ബു​ദ്ധി വ​ള​ർ​ച്ച ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്ന് പ്രി​ൻ​സ് അ​ബ്രാ​ഹാം പ​റ​ഞ്ഞു. വാ​യ​ന ശീ​ലം വ​ള​ർ​ത്തു​ക വ​ഴി ന​മ്മു​ടെ ബു​ദ്ധി​യെ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു. മൊ​ബൈ​ലും ഇ​ന്‍റ​ർ​നെ​റ്റും ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. മൊ​ബൈ​ലി​നും, മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ൾ ആ​കാ​തി​രി​ക്കാ​ൻ യു​വ​ത​ല​മു​റ ജാ​ക​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി . വൈ​സ് മെ​ൻ ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് സാ​ബു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി. കെ ​ചെ​റി​യാ​ൻ, ക്ല​ബ്‌ സെ​ക്ര​ട്ട​റി മാ​ത്യു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, ജി​മ്മി അ​ന്തീ​നാ​ട്ട്, ജൂ​ബി പാ​റ്റാ​നി , പി.​സി. ജോ​ളി, സി.​ഡി. ജോ​സ്, ജോ​ബി ജെ​യിം​സ്, സ്കൂ​ൾ സെ​ക്ര​ട്ട​റി ദി​യ അ​ല​ൻ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.