സി​പി​എം നേ​താ​വി​ന്‍റെ കാ​റി​നു നേ​രേ ബോം​ബേ​റ്
Wednesday, September 28, 2022 1:00 AM IST
കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ ബോം​ബേ​റ്. ചെ​റു​വാ​ഞ്ചേ​രി ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​റ്റ്യ​ൻ അ​മ​ൽ സ​ഞ്ച​രി​ച്ച കാ​റി​നു നേ​ര​യാ​ണ് അ​ഞ്ജാ​ത​ർ ബോം​ബെ​റി​ഞ്ഞ​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി രാ​ത്രി 10.30 ഓ​ടെ ക​ണ്ണ​വം റോ​ഡി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. പാ​ട്യം ഗോ​പാ​ല​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​വാ​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി തോ​ര​ണ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം അ​മ​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബോം​ബ് കാ​റി​നു മു​ന്നി​ൽ റോ​ഡി​ൽ വീ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി. അ​ക്ര​മി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലു​ള​ള റോ​ഡി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ​ൽ പ​റ​ഞ്ഞു.ക​ണ്ണ​വം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ന​വം​ബ​റിലൽ അ​മ​ലി​ന്‍റെ വീ​ടി​നുനേ​രെ ബോം​ബേ​റു​ണ്ടാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ച്ചു. ക​ണ്ണ​വം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.