ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ മാ​തൃ​കാസ​ര്‍​വേ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജി​ല്‍ ന​ട​ന്നു
Wednesday, September 28, 2022 1:00 AM IST
ത​ളി​പ്പ​റ​മ്പ്: റ​വ​ന്യൂ സേ​വ​ന​ങ്ങ​ള്‍ സു​താ​ര്യ​വും എ​ളു​പ്പ​വും ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ മാ​തൃ​കാ സ​ര്‍​വേ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജി​ല്‍ ന​ട​ന്നു. ഒ​ന്നാം ഘ​ട്ട​മാ​യി ത​ളി​പ്പ​റ​മ്പിലെ 500 ​ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു വ​ര്‍​ഷം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ കൈ​വ​ശ ഭൂ​മി​യും സ​ര്‍​വേ ചെ​യ്ത് വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കി റ​വ​ന്യൂ സേ​വ​ന​ങ്ങ​ള്‍ സു​താ​ര്യ​വും എ​ളു​പ്പ​വും ആ​ക്കു​ക​യാ​ണ് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ ല​ക്ഷ്യം. എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ര്‍​ട്ട് എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രം​ഭി​ച്ച ഡി​ജി​റ്റ​ല്‍ റി​സ​ര്‍​വേയു​ടെ മാ​തൃ​ക സ​ര്‍​വേ​യാ​ണ് ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജി​ല്‍ ആ​രം​ഭി​ച്ച​ത്.
ഒ​ന്നാം ഘ​ട്ട​മാ​യി ത​ളി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ 550 ഹെ​ക്ട​ര്‍ വി​സ്തീ​ര്‍​ണം വ​രു​ന്ന​തും ആ​കാ​ശ കാ​ഴ്ച​യ്ക്ക് ത​ട​സ​മി​ല്ലാ​ത​തു​മാ​യ ഭാ​ഗം ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ​ര്‍​വേ ചെ​യ്യു​ന്ന​തി​ന് ചൊ​വ്വാ​ഴ്ച്ച തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും രാ​ഷ്ടീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കും ന​ല്‍​കി​യ ക്ലാ​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കി​ല്‍ പ​ദ്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വേ ചെ​യ്യു​ന്ന​തി​ലേ​ക്ക് വ​സ്തു ഉ​ട​മ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പെ​യി​ന്‍റു​കൊ​ണ്ടോ മ​റ്റു മാ​ര്‍​ഗ വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടുത്തു​ക​യും അ​തി​ര്‍​ത്തി​ക​ള്‍ ആ​കാ​ശ കാ​ഴ്ച​യി​ല്‍ കാ​ണു​ന്ന രീ​തി​യി​ല്‍ അ​ട​യാ​ള​പെ​ടു​ത്ത​ണ​മെ​ന്ന് ആ​ര്‍​ഡി​ഒ ഇ.​പി. മേ​ഴ്‌​സി പ​റ​ഞ്ഞു. ഉ​ത്ത​ര മേ​ഖ​ലാ സ​ര്‍​വേ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡി. ​മോ​ഹ​ന്‍ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സ​ര്‍​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സ​ലീം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ന്‍.​കെ. ബാ​ബു, രാ​ജീ​വ​ന്‍ പ​ട്ട​ത്താ​രി, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ.​പി. സു​ബൈ​ര്‍, പി.​കെ. പ്ര​കാ​ശ​ന്‍, പി. ​സു​നി​ല്‍​കു​മാ​ര്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.