പേ വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു
Wednesday, September 28, 2022 1:00 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​ർ​ത്ത് നാ​യ്ക്ക​ൾ​ക്കു​ള്ള പേ ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ കോ​ലു​വ​ള്ളി, പ്രാ​പ്പൊ​യി​ൽ വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 148 നാ​യ്ക്ക​ളെ കു​ത്തി​വ​ച്ചു. ചെ​റു​പു​ഴ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ജി​ബി​ൻ ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​സി. ബേ​സി​ൽ, എം.​എ​സ്. ഡാ​ൽ​സ​ൺ, ജോ​മോ​ൻ ജോ​ർ​ജ്, എ.​എ​സ്. സു​ജി​ത്ത് എ​ന്നി​വ​ർ കു​ത്തി​വ​യ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ കോ​ഴി​ച്ചാ​ൽ, ജോ​സ്ഗി​രി സ​ബ് സെ​ന്‍റ​റു​ക​ളി​ൽ കു​ത്തി​വ​യ്പ് ന​ട​ക്കും. നാ​ളെ ചൂ​ര​പ്പ​ട​വ് വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ പ​രി​സ​രം, ത​ട്ടു​മ്മ​ൽ സം​സാ​ക​രി​ക നി​ല​യം, വെ​ള​ളി​യാ​ഴ്ച തി​രു​മേ​നി വാ​യ​ന​ശാ​ല പ​രി​സ​രം, പു​ളി​ങ്ങോം. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് കു​ത്തി​വ​യ്പ്. ലൈ​സ​ൻ​സി​ന് ഉ​ള്ള അ​പേ​ക്ഷ​യും ഇ​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.