അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ
Tuesday, September 27, 2022 12:57 AM IST
ക​ണ്ണൂ​ർ: ഹാ​ർ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഹാ​ർ​ബ​റി​ൽ മോ​ഷ​ണ​വും മ​ദ്യ​പാ​ന​വും മ​റ്റ് അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന കേ​ര​ള ഫി​ഷ് മ​ർ​ഷ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ഴീ​ക്ക​ൽ കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഴീ​ക്ക​ൽ തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഹാ​ർ​ബ​ർ സു​ര​ക്ഷാ സ​മി​തി യോ​ഗ​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യ്യെ​ടു​ത്ത​ത്. ഇ​തി​നാ​യി 2,20,000 രൂ​പ സ്വ​രൂ​പി​ച്ചി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ അ​ഴീ​ക്ക​ൽ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും നി​രീ​ക്ഷി​ക്കും. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ മു​ഖ്യാ​തി​ഥി​യാ​യി. കോ​സ്റ്റ​ൽ പോ​ലീ​സ് എ​സ്എ​ച്ച്ഒ എം. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജീ​ഷ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഷൈ​നി, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​ർ സു​നി​ൽ​കു​മാ​ർ, എ​സ്‌​സി​പി ഒ.​കെ. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.