ന​ദീ ദ്വൈ​വാ​രാ​ച​ര​ണ​ സ​മാ​പ​നം മൂ​ന്നി​ന്
Tuesday, September 27, 2022 12:57 AM IST
ക​ണ്ണൂ​ർ: കേ​ര​ള ന​ദീ സം​ര​ക്ഷ​ണ സ​മി​തി​യും മ​യ്യ​ഴി​പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യും ചേ​ർ​ന്ന് കേ​ര​ള സം​സ്ഥാ​ന ത​ല​ത്തി​ലും മാ​ഹി​യി​ലു​മാ​യ ആ​രം​ഭി​ച്ച ന​ദീ ദ്വൈ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത​ലി എ​രോ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ഹി ഇ. ​വ​ത്സ​രാ​ജ് ജൂ​ബി​ലി ഹാ​ളി​ലെ പ്ര​ഫ. സീ​താ​രാ​മ​ൻ ന​ഗ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ.
തെ​ളി​നീ​രൊ​ഴു​കു​ന്ന മാ​ലി​ന്യ​മു​ക്ത മ​യ്യ​ഴി പു​ഴ​യ്ക്കാ​യി, പു​ഴ​യൊ​ഴു​കു​ന്ന 15 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന "ഹ​രി​ത ക്ലാ​സ്സ് മു​റി​ക​ളി​ലൂ​ടെ ഹ​രി​ത ഭ​വ​നം' പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മേ​ധാ​പ​ട്ക​ർ ന​ട​ത്തും. 15 പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പാ​നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, മാ​ഹി ന​ഗ​ര​സ​ഭ ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ മു​ഖ്യാ​തി​ഥി​യാ​വും.​സി.​ആ​ർ നീ​ല​ക​ണ്ഠ​ൻ, ലോ​ഹ്യ വി​ചാ​ർ വേ​ദി​യു​ടെ വി​ജ​യ​രാ​ഘ​വ​ൻ ചേ​ലി​യ, എ​ൻ.​എ.​പി.​എം. സം​സ്ഥാ​ന ക​ൺ​വീ​ന​ർ ശ​ര​ത് ചേ​ലൂ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും. ഒ​ന്നി​നും ര​ണ്ടി​നും മാ​ഹി ഗ​വ.​എ​ൽ.​പി സ്‌​കൂ​ളി​ലും മൂ​ന്നി​ന് ഇ. ​വ​ത്സ​രാ​ജ് ജൂ​ബി​ലി ഹാ​ളി​ലും പു​സ്ത​കോ​ത്സ​വ​വും പു​ഴ​ചി​ത്ര പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​വും. ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് സാ​ഹി​ത്യസ​മ്മേ​ള​നം ക​ഥാ​കൃ​ത്ത് എം. ​മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ര​ണ്ടി​ന് വൈ​കു​ന്നേ​രം മാ​ഹി പാ​ല​ത്തി​ന് സ​മീ​പം തെ​ളി​നീ​ർ ച​ങ്ങ​ല തീ​ർ​ത്ത് ന​ദീ​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ക്കും. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​സീ​സ് മാ​ഹി​യാ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് മാ​ഹി വ​ത്സ​രാ​ജ് ജൂ​ബി​ലി ഹാ​ളി​ൽ യൂ​ത്ത് വി​ത്ത് റി​വ​ർ വാ​റി​യേ​ഴ്‌​സ് ന​ദീ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. മാ​ഹി എം.​എ​ൽ.​എ. ര​മേ​ശ് പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തു​ച്ചേ​രി മു​ൻ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ.​വ​ത്സ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​കെ. രാ​ജ​ല​ക്ഷ്മി, പി.​കെ. രാ​ജ​ൻ, ദേ​വ​ദാ​സ് മ​ത്ത​ത്ത് , കെ. ​ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.