ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, September 27, 2022 12:57 AM IST
കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി, യു​പി സ്കൂ​ൾ ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റും അ​മ്പാ​യ​ത്തോ​ട് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് - പി​ടി​എ - അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന​ന്ത​വാ​ടി ബിഷപ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ.​യു. ഏ​ബ്ര​ഹാം, മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ, ഇ​രി​ട്ടി എ​ഇ​ഒ ജി. ​ശ്രീ​കു​മാ​ർ, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ടി.​വി ജോ​ൺ , വാ​ർ​ഡ് മെ​മ്പ​ർ ഷേ​ർ​ളി പ​ടി​യാ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.