സി​വി​ൽ സ​ർ​വീ​സ് സം​ഘം കൊ​ട്ടി​യൂ​ർ ഗ്രാ​മം സ​ന്ദ​ർ​ശി​ച്ചു
Tuesday, September 27, 2022 12:57 AM IST
കൊ​ട്ടി​യൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഠ​ന ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ​ത്തി​യ ഏ​ഴം​ഗ സം​ഘം കൊ​ട്ടി​യൂ​ർ ഗ്രാ​മം സ​ന്ദ​ർ​ശി​ച്ചു. കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി. ഗ്രാ​മ​പ​ഠ​ന​ത്തി​നാ​യി സം​ഘം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​മാ​ണ് കൊ​ട്ടി​യൂ​ർ.പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ, ജ​ന​സം​ഖ്യ, ജ​ന​സാ​ന്ദ്ര​ത തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം, പാ​ർ​പ്പി​ടം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ഉ​പ​ജീ​വ​നം, ആ​രോ​ഗ്യം, ശു​ചി​ത്വം, പ്ര​കൃ​തി ദു​ര​ന്തം, ആ​ദി​വാ​സി മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പു​തി​യ ബാ​ച്ച് സി​വി​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ​മാ​രാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഗ്രാ​മീ​ണ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​വ​രു​ടെ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും വി​ക​സ​ന പ്ര​ക്രി​യ​യെ​ക്കു​റി​ച്ചും ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ൾ അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് പ​ഠ​നം. റോ​ജ എ​സ്.രാ​ജ​ൻ, ര​ജി​ത് കു​മാ​ർ ഗു​പ്ത, വി​വേ​ക് തി​വാ​രി, റോ​ഹ​ൻ കേ​ശ​ൻ, ശ്രേ​യ ശ്രീ, ​സ​മീ​ർ കു​മാ​ർ ജെ​ന, ആ​ശി​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രി​ന് പു​റ​മെ പാ​ല​ക്കാ​ടാ​ണ് പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ൻ​തു​രു​ത്തി​യി​ൽ, സെ​ക്ര​ട്ട​റി കെ.​കെ. സ​ത്യ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, അം​ഗ​ങ്ങ​ൾ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.