വീ​ട്ടി​ൽ ഒ​രു ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 27, 2022 12:57 AM IST
ചെ​റു​പു​ഴ: വാ​യ​ന ച​ങ്ങാ​ത്തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ ഒ​രു ലൈ​ബ്ര​റി പ​ദ്ധ​തി​യു​ടെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. ചെ​റുപു​ഴ ജെ​എം യു​പി സ്കൂ​ൾ അ​ഞ്ചാം ത​രം വി​ദ്യാ​ർ​ഥി​നി നി​മ ജോ​സി മേ​ക്കാ​ട്ടു​കു​ന്നേ​ൽ വീ​ട്ടി​ൽ ത​യാറാ​ക്കി​യ ലൈ​ബ്ര​റി ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ആ​ർ​സി കോ -​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. ശ​ര​ണ്യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി, കെ.​എ. സ​ജി,സി.​എ. ഷീ​ലാ​മ്മ, ശ്രീ​ന ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി. ​നി​ര​ഞ്ജ​ന, കെ. ​സ​ത്യ​വ​തി, കെ.​എ​സ്. ശ്രീ​ജ, അ​ധ്യാ​പ​ക​രാ​യ റോ​ബി​ൻ വ​ർ​ഗീ​സ്, ബി​നി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.