കണ്ണൂർ: പീപ്പിൾസ് ഫൗണ്ടേഷൻ കേരള പത്താം വാർഷിക പ്രഖ്യാപനം നാളെ നാലിനു കണ്ണൂർ നായനാർ മെമ്മോറിയൽ അക്കാദമി ഹാളിൽ നടക്കും. പ്രഖ്യാപനം സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, പി. സന്തോഷ് കുമാർ എംപി, എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ഡോ. ജോസഫ് ബെനവൻ, പത്ര സമ്മേളനത്തിൽ പി.കെ. മുഹമ്മദ് നാജിദ് നദ് വി, സി.കെ.എ.ജബ്ബാർ, കെ.സാദിഖ്, അബ്ദുൾ ജബ്ബാർ,കെ.കെ.ഷുഹൈബ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ആയുർവേദ മെഡി. ക്യാമ്പ് നടത്തി
ആലക്കോട് : നാഷണൽ സർവീസ് സ്കീം കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി കാർത്തികപുരം പൊതുജനവായനശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഉദയഗിരി ഗ്രാമപഞ്ചായത്ത് മെമ്പർ എം.സി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
എസ്എ സി ചെയർമാൻ പി.പി. അജി അധ്യക്ഷത വഹിച്ചു. കാർത്തികപുരം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. റെജീന സെബാസ്റ്റ്യൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ.വി. പ്രമേഷ്, മുഖ്യാധ്യാപകൻ അലക്സ് ജോസ്, പ്രദീപ് ഏബ്രഹാം, അർജുൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.