ക​ണ്ണൂ​ർ-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചി​റ​ക്കി; സ​ർ​വീ​സ് റ​ദ്ദാ​ക്കി
Tuesday, September 27, 2022 12:55 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.50 ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഉ​ട​ൻ തി​രി​ച്ചി​റ​ക്കി​യ​ത്.
ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം പു​റ​പ്പെ​ടു​മെ​ന്ന് ആ​ദ്യം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പ​ക​രം വി​മാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേധി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​വ​രും ഡ​ൽ​ഹി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ യാ​ത്ര​ക്കാ​രെ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ചൊ​വ്വാ​ഴ്ച യാ​ത്ര​ക്കാ​രെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​മെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്നാ​ണ് ക​ണ്ണൂ​ർ വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക് എ​യ​ർ​ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.