റെയ്ഡ് തുടരുന്നു
Tuesday, September 27, 2022 12:55 AM IST
മ​ട്ട​ന്നൂ​ർ: ഹ​ർ​ത്താ​ൽ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.
കൂ​ത്തു​പ​റ​മ്പ് എ​സി​പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും മ​റ്റു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​ലോ​ട്ടു​പ​ള്ളി, ന​ടു​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സെ​ത്തി​യെ​ങ്കി​ലും വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യും മ​ട്ട​ന്നൂ​ർ, ഉ​ളി​യി​ൽ, പാ​ലോ​ട്ടു പ​ള്ളി ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
പ​യ്യ​ന്നൂ​ര്‍: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട്ടെ ശു​ഹൈ​ബ് (33), ന​ര്‍​ഷാ​ദ് (25) എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​യ്യ​ന്നൂ​ര്‍ വൈ​റ്റ് സി​റ്റി കോം​പ്ല​ക്സി​ലെ മൊ​ബൈ​ല്‍ ഹ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ലു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ടെ പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ലെ​ത്തി ക​ട​ക​ള​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ശു​ഹൈ​ബും ന​ര്‍​ഷാ​ദും റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ. ​നാ​യ​ര്‍, എ​സ്‌​ഐ പി.​വി​ജീ​ഷ് എ​ന്നി​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ​രി​ശോ​ധ​ന​ക​ളി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​തൊ​ന്നും ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പഴയങ്ങാടി മാ​ട്ടൂ​ലി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി.
മാ​ട്ടൂ​ൽ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ ഹോം ​ട​ക്ക്, മാ​ട്ടൂ​ൽ സെ​ൻ​ട്രലി​ലെ സ​ല ഗോ​ൾ​ഡ്, മാ​ട്ടൂ​ൽ സൗ​ത്ത് മ​ട​ക്ക​ര റോ​ഡി​ലെ മൊ​ബൈ​ൽ മാ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ സ​ന്തോ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ രൂ​പ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.