വീ​ടി​നു​നേ​രെ ബോം​ബേ​റ്
Monday, September 26, 2022 1:02 AM IST
കൂ​ത്തു​പ​റ​മ്പ്: പാ​നൂ​ർ പാ​റാ​ട് എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബാ​ക്ര​മ​ണം.
എ​സ്ഡി​പി​ഐ കു​ന്നോ​ത്തു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജ്മ​ലി​ന്‍റെ നോ​ർ​ത്ത് പാ​റാ​ട്ടെ വീ​ടി​നു​നേ​രെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.​വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന കോ​ണി​പ്പ​ടി​യി​ൽ പ​തി​ച്ച് ബോം​ബ് പൊ​ട്ടി. സ്ഫോ​ട​ന​ത്തി​ൽ കോ​ണി​പ്പ​ടി​യും വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ത​ക​ർ​ന്നു. മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​ന്നീ​ടും ബോം​ബേ​റ് ന​ട​ന്നു. ഉ​ഗ്ര​ശേ​ഷി​യു​ള്ള ഒ​രു പൊ​ട്ടാ​ത്ത ബോം​ബ് വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.
ഇ​ത് ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി നി​ർ​വീ​ര്യ​മാ​ക്കി. പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.