ചെന്പേരി: പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്ത് ഐസിഡിഎസിന്റെ നേതൃത്വത്തിൽ പോഷകാഹാര വാരാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. അമ്പലതിലധികം വിഭവങ്ങൾ ഒരുക്കി പോഷകാഹാര പ്രദർശനവും നടത്തി. പഞ്ചായത്തംഗം ഷീജ ഷിബു, സൂപ്പർവൈസർ നാരായണി, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ്, സെക്രട്ടറി റോബർട്ട് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ്, വിഇഒമാരായ ലിജു, ഷാജി, കൃഷി ഓഫീസർ ജിനു, ആയുർവേദ ഡോക്ടർ അമ്പിളി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ശ്രീനിവാസൻ, ജിനീഷ്, നിർമല കുമാരി, ലിസി, ബിന്ദു, ഷെല്ലി, ക്രിസ്റ്റീന, സ്റ്റാഫ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ചെമ്പേരി നിർമല ഹൈസ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു.