കൂ​ത്തു​പ​റ​ന്പി​ൽ ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന പ്രതികൾ അ​റ​സ്റ്റി​ൽ
Sunday, September 25, 2022 12:15 AM IST
കൂ​ത്തു​പ​റ​മ്പ്: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വ​യോ​ധി​ക​യു​ടെ ര​ണ്ട് പ​വ​ൻ സ്വ​ർ​ണമാ​ല ക​വ​ർ​ന്ന മോ​ഷ​ണസം​ഘം അ​റ​സ്റ്റി​ൽ. മൂ​ന്നാം​പീ​ടി​ക കു​റു​മ്പു​ക്ക​ൽ സ്വ​ദേ​ശി ഒ​ത​യോ​ത്ത് ജാ​നു​വി​ന്‍റെ സ്വ​ർ​ണാ​ല ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നം​ഗ വ​നി​താ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് മാ​ല മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ജാ​നു​വി​ന്‍റെ മാ​ല മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൂ​ന്നു സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റാ​ൻ തി​ര​ക്ക് കൂ​ട്ടു​ന്ന​തും ഒ​രാ​ൾ ജാ​നു​വി​ന്‍റെ പി​റ​കി​ൽ നി​ന്ന് ക​ഴു​ത്തി​ന​ടു​ത്ത് സാ​രി കൊ​ണ്ട് മ​റ​യ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ചേ​വാ​യൂ​രി​ൽ ര​ണ്ട് പു​രു​ഷ​ൻ​മാ​രും മൂ​ന്നു സ്ത്രി​ക​ളും അ​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റി​ലാ​യ വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​സം​ഘം ത​ന്നെ​യാ​ണ് കൂ​ത്തു​പ​റ​ന്പി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.