അ​ന്ത​ർസം​സ്ഥാ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Sunday, September 25, 2022 12:15 AM IST
ആ​ല​ക്കോ​ട്: കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ കേ​ര​ള-​ക​ർ​ണാ​ട​ക പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ളൂ​ര​പ കൊ​ണാ​ജെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നും 75 പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ കൊ​ച്ചു​കു​ട്ടാ​പ്പ​റ​ന്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ (43) യാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പോ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി എം.​പി. വി​നോ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ല​ക്കോ​ട് സി​ഐ എ​ൻ.​പി. വി​നീ​ഷ് കു​മാ​ർ, എ​സ്ഐ ഷ​റ​ഫു​ദ്ദീ​ൻ, മം​ഗ​ളൂ​രു കോ​ണാ​ജെ എ​സ്ഐ ശ​ര​ണ​പ്പ ഭ​ണ്ഡാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ ആ​ല​ക്കോ​ട്, കു​ടി​യാ​ൻ​മ​ല, ശ്രീ​ക​ണ്ഠ​പു​രം, മ​ട്ട​ന്നൂ​ർ, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്.