കെ​എ​സ്ആ​ർ​ടി​സി​യി​ൽ 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി പി​ൻ​വ​ലി​ക്ക​ണം
Sunday, September 25, 2022 12:15 AM IST
ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം.

ടി​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്‍റെ പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നേ തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച കെ​എ​സ്ആ​ർ​ടി​സി​യി​ലെ സി​ഐ​ടി​യു യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹാ​ഷിം​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ജേ​ഷ്, ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. പ്ര​തീ​ഷ് കു​മാ​ർ, ഇ.​പി. അ​ബ്‌​ദു​ള്ള, വി.​പി. റെ​ജി, കെ. ​ദി​നേ​ഷ് കു​മാ​ർ,വി. ​മ​നോ​ജ്‌ കു​മാ​ർ, ടി. ​ക​മ​ലാ​ക്ഷ​ൻ, രാ​ജു ച​ാത്തോ​ത്ത്, ഷാ​ജി കോ​മ​ത്ത്, ടി. ​കെ. പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.