സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ട്രീ ​മ്യൂ​സി​യം പ​ച്ച​ത്തു​രു​ത്ത് വി​പു​ലീ​ക​രി​ക്കും
Saturday, September 24, 2022 5:27 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ട്രീ ​മ്യൂ​സി​യം പ​ച്ച​ത്തു​രു​ത്ത് വി​പു​ലീ​ക​രി​ക്കു​വാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​ൻ മു​ൻ​കൈ എ​ടു​ക്കും. വം​ശ​നാ​ശം വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വൃ​ക്ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ധാ​ന വ​ള​ർ​ത്തു കേ​ന്ദ്ര​മാ​ക്കി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ട്രീ ​മ്യൂ​സി​യം പ​ച്ച​ത്തു​രു​ത്തി​നെ മാ​റ്റു​മെ​ന്നും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന ട്രീ ​മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി സം​സ്ഥാ​ന കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ . സീ​മ അ​റി​യി​ച്ചു.
സീ​റോ നെ​റ്റ് എ​മി​ഷ​ൻ ജ​യി​ലാ​ക്കി മാ​റ്റാ​നു​ള്ള ജ​യി​ല​ധി​കൃ​ത​രു​ടെ ഉ​ദ്യ​മ​ത്തി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​നും പ​ങ്കാ​ളി​ക​ളാ​വും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന ട്രീ ​മ്യൂ​സി​യ​വും സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​ത്തേ​താ​ണ്. വം​ശ​നാ​ശം വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന അ​പൂ​ർ​വ വൃ​ക്ഷ​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് ട്രീ ​മ്യൂ​സി​യം.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വൃ​ക്ഷ​തൈ​ക​ളാ​ണി​വി​ടെ ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കൊ​ക്കം തോ​ട്ട​വും ന​ട്ടു​വ​ള​ത്തു​ന്നു​ണ്ട്. വൃ​ക്ഷ​സ്നേ​ഹി​ക​ളി​ൽ നി​ന്നും സ്ഥാ​പ​നങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ വൃ​ക്ഷ തൈ​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഡോ. ​സീ​മ അ​റി​യി​ച്ചു.​ട്രീ മ്യൂ​സി​യ​ത്തി​ൽ വ​ള​രു​ന്ന ശ​ല​ഭോ​ദ്യാ​നം കൂ​ടു​ത​ൽ ചെ​ടി​ക​ൾ ന​ട്ട് വി​ക​സി​പ്പി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. സാ​ജ​ൻ, .ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് അ​ജൂ​ൻ അ​ര​വി​ന്ദ്, ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.