പേ​രാ​വൂ​രി​ൽ റോ​ഡി​ൽ ട​യ​ർ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, September 24, 2022 5:27 AM IST
കേ​ള​കം: പേ​രാ​വൂ​രി​ൽ ഇ​രി​ട്ടി റോ​ഡി​ൽ പു​ല​ർ​ച്ചെ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ കാ​ട്ടു​മാ​ടം ഷെ​മീ​ർ, ഫാ​യി​സ് മു​രി​ങ്ങോ​ടി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​രാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ട്ടി​യൂ​ർ, പെ​രു​ന്തോ​ടി, ഈ​രാ​യി​ക്കൊ​ല്ലി തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, കേ​ള​കം, പേ​രാ​വൂ​ർ, ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ര​ത്തി​ലി​റ​ങ്ങി.