സോ​ഫ്റ്റ്‍​വേർ സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം നാളെ
Saturday, September 24, 2022 5:26 AM IST
ക​ണ്ണൂ​ർ: സ​മ​സ്ത​മേ​ഖ​ല​യി​ലും സ്വ​ത​ന്ത്ര​സോ​ഫ്റ്റ്‍​വേർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി സോ​ഫ്റ്റ്‍​വേർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ജി​ല്ലാ​ത​ല പ​രി​പാ​ടി നാളെ ​മു​നി​സി​പ്പ​ൽ ഹൈ​സ്കൂ​ൾ കാ​മ്പ​സി​ലെ കൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ക്കും.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കൈ​റ്റും സ്വാ​ത​ന്ത്ര്യ വി​ജ്ഞാ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​എ​കെ​എ​ഫും സം​യു​ക്ത​മാ​യാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ രാ​വി​ലെ 10ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ജി​ല്ല​യി​ല്‍ സ്ക്രൈ​ബ​സ് എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. ഒ​രു സ്വ​ത​ന്ത്ര ഡെ​സ്ക് ടോ​പ്പ് പ​ബ്ലി​ഷിം​ഗ്, ഡി​സൈ​നിം​ഗ് സോ​ഫ്റ്റ്‍​വേ​ര്‍ ആ​ണ് സ്ക്രൈ​ബ​സ്.
ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓപ്പ​ണ്‍ സെ​ഷ​നു​ക​ളും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‍​വേർ സൗ​ജ​ന്യ​മാ​യി ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് ന​ല്‍​കു​ന്ന ഇ​ന്‍​സ്റ്റാ​ള്‍ ഫെ​സ്റ്റും സം​ഘ​ടി​പ്പി​ക്കും.
സോ​ഫ്റ്റ്‍​വെ​യ​ർ സ്വാ​ത​ന്ത്ര്യദി​ന പോ​ർ​ട്ട​ലാ​യ www.kite. kerala.gov.in/SFDay2022 വ​ഴി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 70 പേ​ർ​ക്ക് ജി​ല്ല​യി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​വും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും.
പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ എ​ന്‍​ജി. കോ​ള​ജ് പ്ര​ഫ. സി . ​ശ്രീ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​വും, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ. ​സു​രേ​ന്ദ്ര​ന്‍ അ​ടു​ത്തി​ല, കൈ​റ്റ് ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​പ്രി​യ,ഡി.​എ​കെ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് പാ​നൂ​ർ നേ​തൃ​ത്വം ന​ല്‍​കും.