പ​യ്യ​ന്നൂ​രി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളെ അ​ടി​ച്ചോ​ടി​ച്ചു
Saturday, September 24, 2022 5:25 AM IST
പ​യ്യ​ന്നൂ​ർ: ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് ക​ട​ക​ള​ട​പ്പി​ക്കാ​നെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്തു​വി​ട്ടു. പ​യ്യ​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് രാ​മ​ന്ത​ളി, തൃ​ക്ക​രി​പ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റു​പേ​രു​ൾ​പ്പെ​ടെ​യു​ള്ള ഒ​ൻ​പ​തം​ഗ സം​ഘം തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​ക​ളി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ക​ട​യ​ട​പ്പി​ക്കാ​നെ​ത്തി​യ​വ​രോ​ട് മ​ട​ങ്ങി​പ്പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു.
എ​ന്നാ​ൽ ഇ​വ​ർ പി​ന്നീ​ട് ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച​തോ​ടെ നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളെ അ​ടി​ച്ചോ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​ർ ര​ക്ഷ​പെ​ട്ടു. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ സി.​കെ. ശു​ഹൈ​ബ് (33), സി.​കെ.​ന​ർ​ഷാ​ദ് (26), തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ​യി​ലെ പി.​അ​ബ്ദു​ൾ മു​നീ​ർ ( 38 ), ക​രോ​ളം സ്വ​ദേ​ശി കെ.​വി. മു​ബ​ഷീ​ർ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യു​ത്ത​ര​വ് മ​റി​ക​ട​ന്ന് ക​ലാ​പം ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള സം​ഘം ചേ​ര​ൽ, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രു​കാ​രെ അ​ഭി​ന​ന്ദി​ച്ചു​ള്ള ട്രോ​ളു​ക​ളും പ്ര​ച​രി​ച്ചു. പ​യ്യ​ന്നൂ​രി​ൽ ഹ​ർ​ത്താ​ൽ ഭാ​ഗി​ക​മാ​യി​രു​ന്നു.