മ​ട്ട​ന്നൂ​ർ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റ്
Saturday, September 24, 2022 5:25 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ടി​യി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ​ത്. ശി​വ​പു​രം ഭാ​ഗ​ത്തു​നി​ന്ന് സ്കൂ​ട്ടി​യി​ലെ​ത്തി​യ സം​ഘം റോ​ഡ​രി​കി​ൽ സ്കൂ​ട്ടി നി​ർ​ത്തി കാ​ര്യാ​ല​യ​ത്തി​നു​നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ​ച്ചി​ല്ല് ത​ക​രു​ക​യും മു​റി​യി​ലെ കി​ട​ക്ക ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.
പെ​ടോ​ൾ ബോം​ബി​ന്‍റെ കു​പ്പി​ച്ചി​ല്ലു​ക​ൾ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. ബോം​ബ് എ​റി​ഞ്ഞ​ശേ​ഷം സ്കൂ​ട്ടി​യി​ൽ അ​ക്ര​മി​ക​ൾ മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പെ​ടു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കാ​ര്യാ​ല​യം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ് ബോം​ബ് എ​റി​ഞ്ഞ​തെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ഏ​ള​ക്ക​ഴി പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് എ​സി​പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, സി​ഐ എം. ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ട്ട​ന്നൂ​രി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. കാ​ര്യാ​ല​യ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി കാ​ര്യാ​ല​യ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു എ​ള​ക്കു​ഴി, രാ​ജ​ൻ പു​തു​ക്കു​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.