ബ്രൗ​ൺഷു​ഗ​റും ആ​യു​ധ​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 22, 2022 11:52 PM IST
ത​ല​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ സാ​യു​ധ പോ​ലീ​സ് സേ​ന ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ ബ്രൗ​ൺ ഷു​ഗ​റും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി.
പി​ലാ​ക്കൂ​ൽ കൊ​ളു​ത്താ​യി ഹൗ​സി​ൽ സു​നീ​ർ ( 33 ), ചാ​ലാ​ട് ആ​ലി​യാ സി​ൽ​സാ​ദ് അ​ഷ്റ​ഫ് (26), വ​ള​പ​ട്ട​ണം മ​ന്ന​യി​ലെ സി​യാ​ൽ ഹൗ​സി​ൽ സി​ബാ​സ് (22), ചാ​ലാ​ട് സി.​കെ. പു​രം ബൈ​ത്തു​ൽ സാ​റാ​സി​ൽ യൂ​സ​ഫ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് കാ​റു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ട ത​ലാ​യി​യി​ൽ വ​ച്ചാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്.ടൗ​ൺ സി​ഐ എം. ​അ​നി​ൽ, എ​സ്ഐ​മാ​രാ​യ അ​രു​ൺ, ഷെ​മി​മോ​ൾ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, ജി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​സേ​ന ന​ട​ത്തി​യ ആ​സൂ​ത്രി​ത റെ​യ്ഡി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.
കാ​റി​ൽ​നി​ന്ന് ഒ​ന്നേ​കാ​ൽ ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, ഇ​രു​മ്പ് ദ​ണ്ഡ്, ക​ത്തി തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.