പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫ് കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, September 22, 2022 1:11 AM IST
പ​യ്യാ​വൂ​ർ: പ​തി​റ്റ​ടി​പ്പ​റ​മ്പി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പു​തു​താ​യി നി​ർ​മി​ച്ച എം​സി​എ​ഫ് കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രീ​ത സു​രേ​ഷ്, കെ. ​മോ​ഹ​ന​ൻ, ടി.​എം. ജോ​ഷി, ഷീ​ന ജോ​ൺ, ര​ജ​നി സു​ന്ദ​ര​ൻ, ടി.​ഡി. ത​ങ്ക​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. "എ​ന്‍റെ പ​യ്യാ​വൂ​ർ എ​ന്‍റെ അ​ഭി​മാ​നം ' എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക്ക​രി​ക്കാ​ൻ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് പ​തി​റ്റ​ടി​പ്പ​റ​മ്പി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 2021-22 വ​ർ​ഷ ത്തെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത് .
ഇ​നി പ​യ്യാ​വൂ​ർ ടൗ​ണി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റും പ​തി​റ്റ​ടി​പ്പ​റ​മ്പി​ലേ​ക്ക് മാ​റ്റു​മെ​ന്നും തു​ട​ർ​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.