മി​ക​ച്ച സം​രം​ഭ​ക​രെ അ​നു​മോ​ദി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Wednesday, August 17, 2022 1:36 AM IST
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ഉ​റ​ച്ച മ​ന​സു​മാ​യി സ്വ​ന്തം സം​രം​ഭം വി​ജ​യ​ത്തി​ലെ​ത്തി​ച്ച​വ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ആ​ദ​രം പു​തി​യ ഊ​ർ​ജ​മാ​യി. ക​രി​വെ​ള്ളൂ​രി​ലെ കെ. ​ര​ഞ്ജി​ത്, പി.​പി. ഷി​ജി​ന, വി​നേ​ഷ് കു​മാ​ർ, എം.​അ​ബ്ദു​ള്ള, പി.​ബി​ജു, എ​ൻ.​രാ​ജേ​ഷ് എ​ന്നീ മി​ക​ച്ച ആ​റ് സം​രം​ഭ​ക​രെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ച​ത്.
എ​ല​ഗ​ന്‍റ് ഇ​ന്‍റീ​രി​യ​ർ മോ​ഡു​ലാ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കി​ച്ച​ൺ ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ര​ഞ്ജി​ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. നാ​ൽ​പ്പ​തി​ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.
ആ​ന്തൂ​ർ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​പി പൗ​ഡ​ർ കോ​ട്ടിം​ഗ് അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ യൂ​ണി​റ്റ് എ​ന്ന സം​രം​ഭ​ത്തി​ലൂ​ടെ​യാ​ണ് ഷി​ജി​ന മി​ക​ച്ച സം​രം​ഭ​ക​യാ​യ​ത്. 20 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.
പു​ട്ട്പൊ​ടി, ദോ​ശ​മാ​വ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്പാ​ദ​ന​ത്തി​ലൂ​ടെ​യാ​ണ് വി​നേ​ഷ് കു​മാ​റി​ന്‍റെ സം​രം​ഭം ശ്ര​ദ്ധേ​യ​മാ​യ​ത്. ഒ​ലീ​വ് ഫു​ഡ് പ്രൊ​ഡ​ക്ട്സ് എ​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ലൂ​ടെ പ​ത്തു​പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്.
തേ​ങ്ങാ​വെ​ള്ളം കൊ​ണ്ടു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ത്പ​പാ​ദി​പ്പി​ച്ച് ഇ​ൻ ഡ​യ​റ​ക്ട് എ​ക്സ്പോ​ർ​ട്ട് ന​ട​ത്തി വി​ജ​യം കൈ​വ​രി​ച്ച വ്യ​ക്തി​യാ​ണ് ത​ളി​പ്പ​റ​മ്പ് നാ​ടു​കാ​ണി​യി​ലെ അ​ബ്ദു​ള്ള. ജി​ല്ല​യി​ൽ പ്ര​ശ​സ്ത​മാ​യ നാ​റ്റാ​ടി കൊ​ക്കോ യൂ​ണി​റ്റ് എ​ന്ന അ​ബ്ദു​ള്ള​യു​ടെ സ്ഥാ​പ​നം 15 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്.
മു​ണ്ട​യാ​ട് ചൊ​വ്വ​യി​ലെ പി.​ബി​ജു ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള ച​ർ​മ സം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്. സ്‌​കി​ൻ കോ ​പ്രൊ​ഡ​ക്ട് എ​ന്ന സ്ഥാ​പ​നം ഒ​രു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി നൂ​റി​ൽ​പ​രം ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ട്. 60 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ഈ ​സ്ഥാ​പ​നം ഉ​ത്പ​ന്ന​ങ്ങ​ൾ ചെ​റി​യ രീ​തി​യി​ൽ ക​യ​റ്റു​മ​തി​യും ചെ​യ്യു​ന്നു​ണ്ട്.
ചോ​ള​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചാ​ണ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി പി.​രാ​ജേ​ഷ് ശ്ര​ദ്ധേ​യ​നാ​യ​ത്. ചോ​ളം പു​ട്ടു​പൊ​ടി​യാ​ണ് പ്ര​ധാ​ന ഉ​ത്പ​ന്നം. 15 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.