ആ​സാ​മി​നും ഹി​മാ​ച​ൽപ്ര​ദേ​ശി​നും വി​ജ​യം
Thursday, December 2, 2021 2:10 AM IST
കൂ​ത്തു​പ​റ​മ്പ്: ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ നാ​ലാം ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​സാ​മി​നും ഹി​മാ​ച​ൽ​പ്ര​ദേ​ശി​നും വി​ജ​യം.

ബീ​ഹാ​റി​നെ​തി​രേ ഒ​ന്നി​നെ​തി​രേ എ​ട്ടു ഗോ​ളു​ക​ൾ നേ​ടി​യാ​ണ് ആ​സാം വി​ജ​യി​ച്ച​ത്. രാ​ജ​സ്ഥാ​നെ​തി​രേ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന്‍റെ വി​ജ​യം. രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബീ​ഹാ​ർ മു​ന്നേ​റ്റം ന​ട​ത്തി​യെ​ങ്കി​ലും ആ​സാം തീ​ർ​ത്ത വ​ൻ​മ​തി​ൽ ക​ട​ന്ന് ബീ​ഹാ​റി​ന്‍റെ പു​ടു​ൽ കു​മാ​രി മാ​ത്ര​മാ​ണ് ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ​നി​മി​ഷ​ങ്ങ​ളി​ൽ ഒ​രു ഗോ​ൾ നേ​ടി​യ​ത്. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി ബീ​ഹാ​റി​ന്‍റെ കാ​വ​ൽ​ക്കാ​രെ ക​ബ​ളി​പ്പി​ച്ചാ​ണ് ആ​സാം മി​ക്ക ഗോ​ളു​ക​ളും നേ​ടി​യ​ത്.

ര​ണ്ടാം മി​നി​റ്റി​ൽ രൂ​പാ​ലി ബോ​റോ ബീ​ഹാ​ർ വ​ല​യി​ലേ​ക്ക് തൊ​ടു​ത്ത അ​സ്ത്ര​ത്തി​നു​ശേ​ഷം സോ​ണി​യ മ​റാ​ക്കി​ലൂ​ടെ ആ​ദ്യ​പ​കു​തി​യി​ൽ ഒ​ന്നും ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടും സൈ​ൻ​ചാ​ലി കേ​മ്പ്രാ​യി​ലൂ​ടെ 21-ാം മി​നി​റ്റി​ലും 81-ാം മി​നി​റ്റി​ലും സ​നി​ല ബ​സു​മ​താ​രി​യി​ലൂ​ടെ 16-ാം മി​നി​റ്റി​ലും സ്വാ​പ്നാ​ലി മി​ലി​യി​ലൂ​ടെ 57-ാം മി​നി​റ്റി​ലും ബീ​ഹാ​ർ വ​ല തു​ട​ർ​ച്ച​യാ​യി കു​ലു​ക്കി.
ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന് ഇ​രു​ടീ​മു​ക​ളു​ടെ​യും പ​രി​ശീ​ല​ക​ർ മ​ല​യാ​ളി​ക​ളാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥാ​ൻ അ​വ​സാ​നം വ​രെ ഹി​മാ​ച​ലി​നെ പ്ര​തി​രോ​ധി​ച്ചു നി​ന്നു. 15-ാം മി​നി​റ്റി​ലാ​ണ് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന്‍റെ പൂ​നം രാ​ജ​സ്ഥാ​ന്‍റെ ക്വാ​ർ​ട്ട​ർ മോ​ഹ​ത്തി​ന് വി​ല​ങ്ങി​ട്ട​ത്‌. പ​ര​സ്പ​രം പ്ര​തി​രോ​ധം തീ​ർ​ത്ത് ഇ​രു ടീ​മു​ക​ളും പൊ​രു​തി​യെ​ങ്കി​ലും ആ​ദ്യ​മി​നി​റ്റു​ക​ളി​ലേ​റ്റ പ്ര​ഹ​ര​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നാ​കാ​തെ മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു രാ​ജ​സ്ഥാ​ൻ.

ഇ​ന്നു രാ​വി​ലെ ഗ്രൂ​പ്പ് എ ​യി​ലെ മ​ണി​പ്പു​രും ദാ​മ​ൻ ആ​ൻ​ഡ് ദി​യു​വും ത​മ്മി​ലു​ള്ള മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. ഇ​രു ടീ​മു​ക​ളും ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രാ​ണ് എ​ന്ന​തി​നൊ​പ്പം ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​യി​രി​ക്കും ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മ​ത്സ​രി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബീ​ഹാ​റും രാ​ജ​സ്ഥാ​നും ആ​ദ്യ റൗ​ണ്ടി​ൽ​ത്ത​ന്നെ തി​രി​കെ മ​ട​ങ്ങു​മെ​ന്ന​ത് ഉ​റ​പ്പാ​യി. ഹി​മാ​ച​ൽപ്രദേശും ആ​സാ​മും ത​മ്മി​ൽ നാ​ളെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​യി​രി​ക്കും ഗ്രൂ​പ്പ് സി​യി​ൽ​നി​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കു​ക. ഇ​ന്ന​ത്തെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ പു​തു​ച്ചേ​രി​യും മേ​ഘാ​ല​യ​യും ഏ​റ്റു​മു​ട്ടും.