കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ജ്വ​ല്ല​റി ഉ​ട​മ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു
Friday, May 14, 2021 10:33 PM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ ആ​ദ്യ​കാ​ല സ്വ​ർ​ണ വ്യാ​പാ​രി​യും അ​ർ​ച്ച​ന ജ്വ​ല്ല​റി​യു​ട​മ​യു​മാ​യി​രു​ന്ന ഉ​ളി​യി​ൽ പൊ​മ്മാ​ണം വീ​ട്ടി​ൽ പി.​വി. അ​ബ്ദു​ൾ സ​ലാം (67) നി​ര്യാ​ത​നാ​യി. ര​ണ്ടാ​ഴ്ച മു​ന്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും അ​നു​ബ​ന്ധ അ​സു​ഖ​ത്തി​ന് ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ദീ​ർ​ഘ​കാ​ലം ഇ​രി​ട്ടി​യി​ൽ സ്വ​ർ​ണ വ്യാ​പാ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: സ​ഫൂ​റ, സാ​ജി​ദ, നൗ​ഫീ​ന, സി​റാ​സ്. മ​രു​മ​ക്ക​ൾ: ഷെ​മീ​ർ (ബി​സി​ന​സ്, വീ​രാ​ജ്പേ​ട്ട ), ന​വീം (ട്രാ​വ​ൽ ഏ​ജ​ൻ​സി, ക​ണ്ണൂ​ർ), ഫി​റോ​സ് (ബി​സി​ന​സ്, ബം​ഗ​ളൂ​രു), ഷാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഹാ​ജി (പൊ​മ്മാ​ണം ടൂ​റി​സ്റ്റ് ഹോം, ​ഇ​രി​ട്ടി), ഷം​സു ഹാ​ജി (ബി​സി​ന​സ്, ഇ​രി​ട്ടി ), കു​ഞ്ഞ​ലീ​മ, അ​യി​ഷു, മു​ഹ​ഷി​ന​ത്ത്, പ​രേ​ത​യാ​യ കു​ഞ്ഞി​പ്പാ​ത്തു.