കോവിഡ് മരണങ്ങൾ
Friday, May 14, 2021 10:33 PM IST
ഇ​രി​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി മ​രി​ച്ചു. ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ സ​ഫ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി കീ​ഴൂ​ർ സ​ഫ​ൽ മ​ൻ​സി​ലി​ൽ ഷ​ബീ​ർ (40) ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.
ഉ​മ്മ​ർ-​ക​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: സ​ഫ ഫാ​ത്തി​മ, ഷി​ഫ, ഷീ​സ.

ഉ​ളി​ക്ക​ൽ : വ​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നു മ​രി​ച്ചു. പ്ലാ​ക്കാ​ട്ട് ഹൗ​സി​ൽ പി.​എ​സ്. ഹ​രി​കു​മാ​ർ (37) ആ​ണ് ജോ​ലി​സ്ഥ​ല​മാ​യ ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഗു​ജ​റാ​ത്തി​ൽ സം​സ്ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഗു​ജ​റാ​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഹ​രി​കു​മാ​റി​ന് മൂ​ന്നാ​ഴ്ച മു​ന്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ​യ​ത്തൂ​രി​ലെ പ്ലാ​ക്കാ​ട്ട് കൃ​ഷ്ണ​ൻ​കു​ട്ടി-​സ​രോ​ജം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗ്രീ​ഷ്മ. മ​ക​ൾ: ശി​വ​പ്രി​യ. സ​ഹോ​ദ​ര​ൻ: ശ്രീ​കു​മാ​ർ.

മ​ട്ട​ന്നൂ​ർ: കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. മ​ട്ട​ന്നൂ​ർ -ത​ല​ശേ​രി റോ​ഡി​ലെ ജീ​വ ടൈം​സ് ഉ​ട​മ കൊ​തേ​രി മാ​ള​വി​ക​യി​ൽ പ്ര​ദീ​പ​ൻ (47) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക​ൾ: മാ​ള​വി​ക.

പ​ട്ടു​വം : അ​രി​യി​ൽ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​സ് (45) കോ​വി​ഡ് ബാ​ധി​ച്ച് നി​ര്യാ​ത​നാ​യി. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പ​ട്ടു​വം തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് മം​ഗ​ര​യി​ലെ പ​രേ​ത​നാ​യ തോ​ട്ട​പ്പ​ള്ളി ജോ​സ​ഫ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

എ​ട​ക്കോം: താ​ഴെ എ​ട​ക്കോ​ത്തെ വാ​ഴ​വ​ള​പ്പി​ൽ ഇ​ബ്രാ​ഹിം (70) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ആ​യി​ഷ, ഫൈ​സ​ൽ, ഹം​സ, അ​ഷ്‌​ക്ക​ർ, അ​ഷ്‌​റ​ഫ്‌, മു​ല്ല​വി, സാ​ഹി​ദ്, സി​ദ്ദി​ഖ്, ഷ​ഫീ​ർ

മ​ട്ട​ന്നൂ​ർ: പ​ഴ​ശി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ന​ല്ലാ​ന്‍റെ​വി​ട സാ​ജി​ദാ​സി​ൽ സി. ​അ​ബ്ദു​ൾ സ​ലാം (75) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: കെ.​കെ. സൈ​ന​ബ. മ​ക്ക​ൾ: ഷ​മീ​റ, സ​മ​ദ് (ദു​ബാ​യ്), സാ​ജി​ദ. മ​രു​മ​ക്ക​ൾ: ഷ​മീ​ർ (ദു​ബാ​യ്), ന​ഫ്സീ​റ, ഷ​മീ​ൽ (മ​സ്ക​റ്റ്).

മ​ട്ട​ന്നൂ​ർ: പ​ഴ​ശി റ​ഫ്ഷാ​ന മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ൻ-​പ​രേ​ത​യാ​യ ന​ബീ​സു ‌ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി.​പി. മു​ഹ​മ്മ​ദ് (59) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​രി​ച്ച​ത്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഭാ​ര്യ: സി.​പി. സു​ബൈ​ദ (വേ​ങ്ങാ​ട്). മ​ക്ക​ൾ: മു​ഫ്സി​ന, ഷ​ജ​റി​യ, മു​ബ​ഷീ​ർ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ഷം​സീ​ർ, ഫൈ​സ​ൽ (മ​സ്ക​റ്റ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ (സൗ​ദി), ആ​യി​ഷ.


കേ​ള​കം: കാ​ളി​ക​യ​ത്തെ പ​റ​പ്പ​ള്ളി​ൽ സ​ര​സ​മ്മ (65) കോ​വി​ഡ് ബാ​ധി​ച്ച് നി​ര്യാ​ത​യാ​യി. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പി. മ​ക​ൻ: അ​നി​ൽ കു​മാ​ർ.