പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ
Thursday, May 13, 2021 12:40 AM IST
പേ​രാ​വൂ​ർ: ഗ​ർ​ഭി​ണി​ക്ക് പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തെ​ട്ടു​കാ​രി​ക്കാ​ണ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.
വ​യ​റു​വേ​ദ​ന​യും ര​ക്ത​സ്രാ​വ​വു​മാ​യി ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​സ്പ​ത്രി​യി​ൽ പോ​വു​ക​യും ശ​സ്ത്ര​ക്രി​യ​യു​ടെ ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രി​ക​യു​മാ​യി​രു​ന്നു. സ്കാ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ട്യൂ​ബ​ൽ പ്ര​ഗ്ന​ൻ​സി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കു​ക​യു​മാ​യി​രു​ന്നു.
ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​രേ​ഷ്മ, ഡോ. ​ര​ച​ന, ഡോ. ​ബി​ജു​കു​മാ​ർ, സ്റ്റാ​ഫ് ന​ഴ്സ് സി​ന്ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.