കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു
Thursday, May 13, 2021 12:40 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യു​ക്ത എം​എ​ല്‍​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത​ല ഓ​ണ്‍​ലൈ​ന്‍ അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം 24 മ​ണി​ക്കൂ​റും ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഡി​എം​ഒ യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ല​ഞ്ച​ര​ക്ക് വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും ക്ര​മീ​ക​ര​ണ​ത്തോ​ടെ തു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ​ത​ല സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാനും തീരുമാനമായി.