വാറ്റുകേന്ദ്രങ്ങളിൽ റെയ്ഡ്
Thursday, May 13, 2021 12:40 AM IST
ആ​ല​ക്കോ​ട്: ചീ​ക്കാ​ട് കോ​ള​നി റോ​ഡി​ല്‍ ക​ലു​ങ്കി​ന്‍റെ അ​ടി​വ​ശം തോ​ട​രു​കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വാ​റ്റ് സ​ങ്കേ​ത​വും വി​വി​ധ പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലും കു​ട​ത്തി​ലും സൂ​ക്ഷി​ച്ച 225 ലി​റ്റ​ര്‍ വാ​ഷും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ആ​ല​ക്കോ​ട് എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​കാ​ശ​ന്‍ ആ​ല​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ​ക്ക​ട​വ്, ന​മ്പ്യാ​ര്‍​മ​ല, ചീ​ക്കാ​ട് ‌കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത എ​ക്‌​സൈ​സ് അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ആ​ര്‍. സ​ജീ​വ്, കെ. ​അ​ഹ​മ്മ​ദ്, കെ.​കെ. സാ​ജ​ന്‍, സി​ഇ​ഒ​മാ​രാ​യ ടി.​വി. മ​ധു, എം. ​സു​രേ​ന്ദ്ര​ന്‍, പി. ​പെ​ന്‍​സ്, ഡ്രൈ​വ​ര്‍ ജോ​ജ​ന്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​വി. അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​രാ​യം വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 50 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി പൂ​മം​ഗ​ലം സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ (53) ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്നും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ക്സൈ​സ് സം​ഘ​ത്തി​ൽ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ പി.​കെ. രാ​ജീ​വ്, ഡ്രൈ​വ​ര്‍ അ​ജി​ത്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘം കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി വ​ന​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 650 ലി​റ്റ​ര്‍ വാ​ഷും 10 ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​കൂ​ടി. മ​ല​യി​ടു​ക്കി​ല്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളി​ലും ബാ​ര​ലു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച വാ​ഷാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​റ്റ് കേ​ന്ദ്രം ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ അ​ബ്കാ​രി കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്രി​വ​ന്റ്റീ​വ് ഓ​ഫീ​സ​ര്‍ ര​ത്‌​നാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി​വി. ഉ​ജേ​ഷ്, എം. ​ര​മേ​ശ​ന്‍, അ​ഖി​ല്‍ ജോ​സ്, എം.​വി. സു​ജേ​ഷ്, ടി.​പി. സു​ദീ​പ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.