വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് നന്ദിയോടെ ഷംസുദീനും
Thursday, May 13, 2021 12:40 AM IST
കൂ​ത്തു​പ​റ​മ്പ്: ഒ​രു വ​ർ​ഷം മു​മ്പ് കോ​വി​ഡ് ബാ​ധി​ത​നാ​യ ചെ​റു​വാ​ഞ്ചേ​രി ചീ​രാ​റ്റ​യി​ലെ ഷം​സു​ദീ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ എം. ​സു​രേ​ന്ദ്ര​ൻ തു​ക ഏ​റ്റു​വാ​ങ്ങി.​കോ​വി​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ചീ​രാ​റ്റ​യി​ലെ റ​ഹ്മ​ത്ത് മ​ന​സി​ലി​ൽ ഷം​സു​ദീ​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ർ​ക്കാ​ണ് രോ​ഗം വ​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടും മ​റ്റു രോ​ഗ​ങ്ങ​ളും വാ​ർ​ധ​ക്യ​വും കാ​ര​ണം ഷം​സു​ദീ​നെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി. 42 ദി​വ​സ​ത്തെ ചി​കി​ത്സ ക​ഴി​ഞ്ഞാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് അ​സു​ഖം ഭേ​ദ​മാ​യ​ത്. താ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ സ​ഹാ​യി​ച്ച സ​ർ​ക്കാ​രി​ന് ത​ന്നെ കൊ​ണ്ടാ​കു​ന്ന രീ​തി​യി​ൽ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​തു​ക ന​ൽ​കു​ന്ന​തെ​ന്ന് ഷം​സു​ദീ​ൻ പ​റ​ഞ്ഞു.

പാ​ട്യം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഫാ​യി​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​സു​രാ​ജ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സു​രേ​ന്ദ്ര​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.