കി​റ്റ് വി​ത​ര​ണം
Thursday, May 13, 2021 12:39 AM IST
ആ​ല​ക്കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വീ​ടു​ക​ളി​ലൊ​തു​ങ്ങേ​ണ്ടി വ​ന്ന രോ​ഗി​ക​ൾ​ക്കും ആ​ശ്രി​ത​ർ​ക്കു​മാ​യി ആ​ല​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭ​ക്ഷ്യ - പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കി​റ്റു വി​ത​ര​ണം നി​യു​ക്ത ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ല​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ടി​ൽ, ജി​ൻ​സ് മാ​ത്യു, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, ഷി​ജോ നി​ല​ക്ക​പ്പ​ള്ളി,അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി​മ​ഠം, സി​ബി​ച്ച​ൻ ക​ള​പ്പു​ര, ബി​ജി മു​തു​കാ​ട്ടി​ൽ, ബീ​ന ജി​ജി, പി.​പി. ശ​ശി, പി.​കെ. ബി​നോ​യ്‌ എ​ന്നി​വ​ർ പങ്കെടുത്തു.
ക​രു​വ​ൻ​ചാ​ൽ: ഷോ​പ്പ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ​സ്ടി​യു ) ക​രു​വ​ൻ​ചാ​ൽ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് റം​സാ​ൻ ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.നി​യു​ക്ത ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​യു. അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ടി.​സി. പ്രി​യ, പ​ഞ്ചാ​യ​ത്ത് മെ​ംബർ പി.​ബ​ഷീ​റ, ടോ​മി കു​മ്പി​ടി​മാ​ക്ക​ൽ. അ​ന​സ് കെ ​സി , സെ​യ്തു​മു​ഹ​മ്മ​ദ്, കെ ​പി സ​ത്താ​ർ, ടി.​എ​ൻ.​എ. ഖാ​ദ​ർ, അ​ബ്ദു​റ​ഹി​മാ​ൻ ദാ​രി​മി, കെ.​പി. ജാ​ഫ​ർ, പി.​പി.​അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.