കോ​വി​ഡ് ദു​രി​ത​ത്തി​നി​ടെ സംസ്കാരത്തിനും വി​ല​പേ​ശ​ല്‍
Thursday, May 13, 2021 12:39 AM IST
മ​ട്ട​ന്നൂ​ര്‍: കോ​വി​ഡ് കാ​ല​ത്ത് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ശ്മ​ശാ​ന​ത്തി​ല്‍ ശ​വ​ദാ​ഹ​ത്തി​നു​ള്ള ഫീ​സ് വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. പൊ​റോ​റ ക​രി​ത്തൂ​ര്‍ പ​റ​മ്പി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് 500 രൂ​പ വീ​തം വ​ര്‍​ധി​പ്പി​ച്ച​ത്. വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​പി മ​ട്ട​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.
മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് 2500 രൂ​പ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് 3000 രൂ​പ​യു​മാ​യി​രു​ന്നു ഫീ​സ് ഇ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​താ​ണ് മേ​യ് 10 മു​ത​ല്‍ 500 രൂ​പ വീ​തം വ​ര്‍​ധി​പ്പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളും ലോ​ക് ഡൗ​ണും കാ​ര​ണം ജ​ന​ങ്ങ​ള്‍ സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​രും അ​നു​ബ​ന്ധ ഏ​ജ​ന്‍​സി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സൗ​ജ​ന്യ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ല്‍​കി ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്‌​കാ​ര​ഫീ​സ് വ​ര്‍​ധ​ന. ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ സം​സ്‌​കാ​രം സൗ​ജ​ന്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും സി​എം​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്‍.​സി. സു​മോ​ദ് പ​റ​ഞ്ഞു.