പ​യ്യാ​വൂ​രി​ൽ ത​രി​ശുഭൂ​മി​യി​ൽ ക​ര​നെ​ൽ കൃ​ഷി​ക്ക് പ​ദ്ധ​തി
Thursday, May 13, 2021 12:39 AM IST
പൈ​സ​ക്ക​രി: 2021-22 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന 'ത​രി​ശ് ഭൂ​മി​യി​ൽ ക​ര​നെ​ൽ കൃ​ഷി' ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ നെ​ൽ​വി​ത്ത് 20 ന് ​മു​മ്പാ​യി വി​ത​ര​ണം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ൽ നി​ന്നും ക​ര​നെ​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ളു​ടേ​യും ഗ്രൂ​പ്പു​ക​ളു​ടേ​യും പേ​ര് വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ട്ടി​ക വാ​ർ​ഡ് മെ​ംബർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ ത​യാ​റാ​ക്കി 18ന് ​മു​മ്പ് പ​യ്യാ​വൂ​ർ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ന​ൽ​കണം. പ​ട്ടി​ക​യി​ൽ ക്ര​മ​ന​മ്പ​ർ, പേ​ര്, വീ​ട്ടുപേ​ര്, വാ​ർ​ഡ് ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്ക​ണം. ഈ ​പ​ട്ടി​ക​യി​ൽ നി​ന്നാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യാ​റാ​ക്കു​ക. വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ പു​രു​ഷ/​വ​നി​ത ഗ്രൂ​പ്പു​ക​ൾ ഏ​തെ​ങ്കി​ലും ഒ​രം​ഗ​ത്തി​ന്‍റെ പേ​രി​ലാ​യി​രി​ക്ക​ണം അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ തു​ട​ർ​ന്ന് നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം നി​കു​തി ര​സീ​ത്, ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളും, പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ ഭൂ​ഉ​ട​മ​യു​ടെ നി​കു​തി ര​സീ​ത്, പാ​ട്ടം സം​ബ​ന്ധി​ച്ച സ​മ്മ​ത​പ​ത്രം എ​ന്നി​വ​യും ന​ൽ​ക​ണം.